Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JD Vance

യു​എ​സ്-​ഇ​റാ​ൻ യു​ദ്ധം: നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കാ​യി ജെ.​ഡി വാ​ൻ​സും ഇ​റാ​ൻ പ്ര​തി​നി​ധി​ക​ളും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ

ഒ​ബ്ബ​ർ​ഗ​ൻ: യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഉ​ന്ന​ത പ്ര​തി​നി​ധി​ക​ൾ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ​ത്തി. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സും ഇ​റാ​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ലൂ​സേ​ൺ ത​ടാ​ക​ത്തി​ന​ടു​ത്തു​ള്ള റി​സോ​ർ​ട്ടി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി ഒ​ത്തു​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ച താ​ത്കാ​ലി​ക ക​രാ​റി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ 60 ദി​വ​സ​ത്തി​ന​കം അ​ന്തി​മ ധാ​ര​ണ​യി​ലെ​ത്താ​നു​മാ​ണ് ഈ ​അ​ടി​യ​ന്ത​ര നീ​ക്കം. ഖ​ത്ത​ർ, പാ​കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ച​ർ​ച്ച​യ്ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന​ത്.

ഇ​സ്ര​യേ​ലും ഹി​സ്ബു​ള്ള​യും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​യ​തും, ലോ​ക​ത്തി​ലെ വ​ലി​യൊ​രു പ​ങ്ക് എ​ണ്ണ ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​മെ​ന്ന ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പും ച​ർ​ച്ച​ക​ൾ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

യു​എ​സു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​ണെ​ങ്കി​ലും ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി​ക​ൾ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നും യൂ​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി. യു​ദ്ധം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ യു​എ​സ് ഇ​സ്ര​യേ​ലി​ന് മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നാ​ണ് ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം.

ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​റാ​നു​മാ​യി ഉ​ണ്ടാ​ക്കി​യ ഈ ​താ​ത്കാ​ലി​ക ക​രാ​റി​നെ​തി​രെ യു​എ​സി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് ത​ന്നെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

International

ച​ർ​ച്ച ഇ​സ്‌​ലാ​മാ​ബാ​ദി​ൽ, യു​എ​സ് സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കു​മെ​ന്ന് വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ്.

പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ വ​ലം​കൈ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ്റ്റീ​വ് വി​റ്റ്കോ​ഫ്, പ്ര​സി​ഡ​ന്‍റി​ന്‍റെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വ് ജാ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​രും പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് ക​രോ​ലി​ൻ ലീ​വി​റ്റ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

"തു​ട​ക്കം മു​ത​ൽ ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ച​ർ​ച്ച​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി​രു​ന്നു. ഈ ​ആ​ഴ്ച അ​വ​സാ​നം ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ക്കു​ന്ന പു​തി​യ ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കും. ശ​നി​യാ​ഴ്ച​യാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക.'.-​ക​രോ​ലി​ൻ ലീ​വി​റ്റ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ് ആ​യി​രി​ക്കും ഇ​റാ​നി​യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ക.

ആ​ഴ്ച​ക​ളോ​ളം നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​മേ​രി​ക്ക​യും ഇ​റാ​നും അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച.

International

ഇ​റാ​ൻ യു​ദ്ധം: പാ​ക് ഇ​ട​നി​ല​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ജെ.​ഡി. വാ​ൻ​സ്; ട്രം​പ് അ​ക്ഷ​മ​നെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ, അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് പാ​കി​സ്താ​ൻ ഇ​ട​നി​ല​ക്കാ​രു​മാ​യി ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ത്യ​ന്തം അ​ക്ഷ​മ​നാ​ണെ​ന്നും യു​ദ്ധ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വേ​ഗ​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും വാ​ൻ​സ് സൂ​ചി​പ്പി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.

ഇ​റാ​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള പാ​കി​സ്താ​നി​ലെ ചി​ല പ്ര​ധാ​ന ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണ് ജെ.​ഡി. വാ​ൻ​സ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​രു നീ​ക്ക​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്ദേ​ശം കൈ​മാ​റാ​നോ ആ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.‌

ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ നീ​ണ്ടു​പോ​കു​ന്ന​തി​ൽ ട്രം​പി​ന് താ​ല്പ​ര്യ​മി​ല്ലെ​ന്നും, എ​ത്ര​യും വേ​ഗം ഒ​രു പ​രി​സ​മാ​പ്തി​യി​ൽ എ​ത്താ​നാ​ണ് അ​ദ്ദേ​ഹം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും വാ​ൻ​സ് ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക ന​യ​ത​ന്ത്ര ചാ​ന​ലു​ക​ൾ​ക്ക് പു​റ​മേ ഇ​ത്ത​രം ഇ​ട​നി​ല​ക്കാ​ർ വ​ഴി ച​ർ​ച്ച ന​ട​ത്തു​ന്ന​ത് അ​മേ​രി​ക്ക​യു​ടെ പു​തി​യ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ണു​ന്ന​ത്.

 

International

വാൻസുമായി യുദ്ധത്തിന്‍റെ പേരിൽ യുദ്ധമില്ലെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട‌​​​ൺ ഡി​​സി: ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലും യു​​​ദ്ധം! പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സും ത​​​മ്മി​​​ൽ അ​​​ഭി​​​പ്രാ​​​യ​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ടെ​​​ന്നാ​​​ണ് വാ​​​ർ​​​ത്ത.

എ​​​ന്നാ​​​ൽ, വാ​​​ൻ​​​സി​​​ന് താ​​​നു​​​മാ​​​യി ത​​​ത്വ​​​ചി​​​ന്താ​​​പ​​​ര​​​മാ​​​യി ചെ​​​റി​​​യ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും ത​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​മി​​​ല്ലെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു. വാ​​​ൻ​​​സി​​​നു യു​​​ദ്ധ​​​ത്തി​​​ൽ ഉ​​​ത്സാ​​​ഹം കു​​​റ​​​ഞ്ഞ​​​താ​​​യി​​​രി​​​ക്കാം.

എ​​​ന്നാ​​​ൽ, ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പം ഇ​​​റാ​​​നി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ത​​​ന്‍റെ തീ​​​രു​​​മാ​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ത​​​റ​​​പ്പി​​​ച്ചു പ​​​റ​​​ഞ്ഞു. അ​​​ത് ന​​​മ്മ​​​ൾ ചെ​​​യ്യേ​​​ണ്ട ഒ​​​ന്നാ​​​ണെ​​​ന്ന് എ​​​നി​​​ക്കു തോ​​​ന്നി- ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഫ്ളോ​​​റി​​​ഡ​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഈ ​​​വ​​​ർ​​​ഷം ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രാ​​​നി​​​രി​​​ക്കെ ഇ​​​റാ​​​ൻ യു​​​ദ്ധം ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2028ലെ ​​​റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി വാ​​​ൻ​​​സി​​​ന്‍റെ പേ​​​രാ​​ണു മു​​​ന്നി​​​ൽ​​​ നി​​​ൽ​​​ക്കു​​​ന്ന​​​ത്.

ട്രം​​​പി​​​ന്‍റെ വി​​​ദേ​​​ശ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളേ​​​ക്കാ​​​ൾ ആ​​​ഭ്യ​​​ന്ത​​​ര പ്ര​​​ശ്ന​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ലാ​​​ണു വാ​​​ൻ​​​സ് മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ന്ന​​​ത്. 2023ൽ ​​​ദി വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ണ​​​ലി​​​ൽ വാ​​​ൻ​​​സ് എ​​​ഴു​​​തി​​​യ​​​ത് ട്രം​​​പി​​​ന് ത​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ട് കാ​​​ര​​​ണം, അ​​​ദ്ദേ​​​ഹം അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രെ വി​​​ദേ​​​ശ​​​ത്തേ​​​ക്കു യു​​​ദ്ധം ചെ​​​യ്യാ​​​ൻ അ​​​യ​​​യ്ക്കുകയില്ലെ​​​ന്ന് എ​​​നി​​​ക്ക​​​റി​​​യാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ ത​​​ലേ​​​ന്ന്, ഇ​​​റാ​​​ക്കി​​​ൽ ചെ​​​യ്ത​​​തു​​​പോ​​​ലെ യു​​​എ​​​സ് ഒ​​​രു നീ​​​ണ്ട യു​​​ദ്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് വാ​​​ൻ​​​സ് ദ ​​​വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റി​​​നോ​​​ട് പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു.

International

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ളും കു​​​ട്ടി​​​ക​​​ളും വേ​​​ണ​​​മെ​​​ന്ന് വാ​​​ൻ​​​സ്

​വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: ‘ജീ​​​വ​​​ൻ ഒ​​​രു ദാ​​​ന​​​മാ​​​ണ്’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ യു​​​എ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി​​​യി​​​ൽ ന​​​ട​​​ന്ന "മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫി’ൽ അ​​​ണി​​​ചേ​​​ർ​​​ന്ന് യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സും. മാ​​​ർ​​​ച്ചി​​​ലെ ആ​​​ദ്യ രാ​​​ഷ്‌​​​ട്രീ​​​യ ​​​പ്ര​​​സം​​​ഗ​​​ക​​​നാ​​​യി​​​രു​​​ന്നു വാ​​​ൻ​​​സ്.

പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഗർഭഛിദ്ര ന​​​യ​​​ങ്ങ​​​ളെ ന്യാ​​​യീ​​​ക​​​രി​​​ച്ച വാ​​​ൻ​​​സ്, നി​​​ങ്ങ​​​ൾ​​​ക്ക് വൈ​​​റ്റ് ഹൗ​​​സി​​​ൽ ഒ​​​രു സ​​​ഖ്യ​​​ക​​​ക്ഷി​​​യു​​​ണ്ടെ​​​ന്നും സ​​​ദ​​​സ്യ​​​രോ​​​ടാ​​​യി പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ളും കു​​​ട്ടി​​​ക​​​ളും വേ​​​ണ​​​മെ​​​ന്നാ​​​ണു താ​​​ൻ അ​​​തി​​​യാ​​​യി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് വാ​​​ൻ​​​സ് പ​​​റ​​​ഞ്ഞു. താ​​​നും ഭാ​​​ര്യ ഉ​​​ഷ​​​യും നാ​​​ലാ​​​മ​​​ത്തെ കു​​​ട്ടി​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന വി​​​വ​​​ര​​​വും അ​​​ദ്ദേ​​​ഹം പ​​​ങ്കു​​​വ​​​ച്ചു. പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ൽ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണു നി​​​ങ്ങ​​​ളു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വാ​​​ൻ​​​സി​​​നു​​​ പു​​​റ​​​മെ ഹൗ​​​സ് സ്പീ​​​ക്ക​​​ർ മൈ​​​ക്ക് ജോ​​​ൺ​​​സ​​​ൺ, പ്രോ​​​ലൈ​​​ഫ് വ​​​ക്താ​​​വു​​​കൂ​​​ടി​​​യാ​​​യ ന്യൂ​​​ജ​​​ഴ്സി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സെ​​​ന​​​റ്റ​​​ർ ക്രി​​​സ് സ്മി​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും സെ​​​ന​​​റ്റ് മ​​​ജോ​​​റി​​​റ്റി നേ​​​താ​​​വ് ജോ​​​ൺ തു​​​നെ​​​യും മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു. നി​​​ര​​​വ​​​ധി റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ അം​​​ഗ​​​ങ്ങ​​​ളും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

‘മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫി’​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഗ​​​ർ​​​ഭാ​​​വ​​​സ്ഥ മു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണം വ​​​രെ ജീ​​​വ​​​ന്‍റെ എ​​​ല്ലാ ഘ​​​ട്ട​​​ങ്ങ​​​ളെ​​​യും ആ​​​ദ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന​​​ത് മ​​​റ്റെ​​​ല്ലാ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​നി​​​വാ​​​ര്യ​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യാ​​​ണെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. രാ​​​ജ്യ​​​ത്തെ 50 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഗർഭഛിദ്രം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ 1973ലെ ​​​റോ വേ​​​ഴ്സ​​​സ് വേ​​​ഡ് വി​​​ധി വ​​​ന്ന​​​തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ഇ​​​തി​​​നെ​​​തി​​​രേ എ​​​ല്ലാ​​​ വ​​​ർ​​​ഷ​​​വും ജ​​​നു​​​വ​​​രി 23ന് ​​​മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന മാ​​​ർ​​​ച്ചി​​​ൽ ജീ​​​വ​​​ന്‍റെ മ​​​ഹ​​​ത്വം ഉ​​​ദ്ഘോ​​​ഷി​​​ച്ചും ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​റ​​​ക്കെ പ്ര​​​ഖ്യാ​​​പി​​​ച്ചും പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

NRI

ജെ.​ഡി. വാ​ൻ​സി​ന്‍റെ വ​സ​തി​ക്കു​നേ​രെ ആ​ക്ര​മ​ണം; ഒ​രാ​ൾ പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ വ​സ​തി​ക്കു​നേ​രെ ആ​ക്ര​മ​ണം. ഒ​ഹാ​യോ​യി​ലു​ള്ള വ​സ​തി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ളെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.

പ്രാ​ദേ​ശി​ക​സ​മ​യം തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ 12.45 ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വാ​ൻ​സും കു​ടും​ബ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ക്ര​മ​ണത്തിൽ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.

Latest News

Corehub Up